Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Christmas Carol

Europe

ബോ​ൾ​ട്ട​ൺ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ക്രി​സ്മ​സ് കാ​ര​ൾ

ബോ​ൾ​ട്ട​ൺ: ബോ​ൾ​ട്ട​ൺ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ (ബി​എം​എ) ക്രി​സ്മ​സ് ക​രോ​ൾ സം​ഘ​ടി​പ്പി​ച്ചു. ക​ഴി​ഞ്ഞ വെ​ള്ളി, ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ലാ​യി സം​ഘ​ടി​പ്പി​ക്ക​പ്പെ​ട്ട കാ​ര​ളി​ൽ അ​സോ​സി​യേ​ഷ​നി​ലെ നി​ര​വ​ധി അം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ത്തു. കാ​ര​ൾ സ​മാ​പ​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു കാ​ര​ൾ സം​ഘ​ത്തി​ന് സ്നേ​ഹ​വി​രു​ന്നൊ​രു​ക്കി​യി​രു​ന്നു.

ബി​എം​എ​യു​ടെ ക്രി​സ്മ​സ് - പു​തു​വ​ത്സ​ര ആ​ഘോ​ഷ​ങ്ങ​ൾ ജിം​ഗി​ൾ ബെ​ൽ​സ് ശ​നി​യാ​ഴ്ച ഫാ​ൻ​വ​ർ​ത്ത് സെ​ന്‍റ് ജ​യിം​സ് ച​ർ​ച്ച് ഹാ​ളി​ൽ വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ളോ​ടെ സം​ഘ​ടി​പ്പി​ക്കും. വൈ​കു​ന്നേ​രം ആ​റി​ന് ആ​ഘോ​ഷ​പ​രി​പാ​ടി​ക​ളു​ടെ തി​രി തെ​ളി​യും.

വൈ​വി​ധ്യ​മാ​ർ​ന്ന ആ​ഘോ​ഷ പ​രി​പാ​ടി​ക​ളാ​ണ് ഇ​ക്കു​റി അ​സോ​സി​യേ​ഷ​ൻ ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ക്രി​സ്മ​സ് സ്പെ​ഷ്യ​ൽ ഡി​ന്ന​റും റ​ഫി​ൾ സ​മ്മാ​ന​ങ്ങ​ളും ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഒ​രു​ക്കി​യി​ട്ടു​ണ്ട്.

 

NRI

കാതുകളിലേക്ക് തൂമഞ്ഞുപോലെ ഒഴുകിയിറങ്ങി ഒരു ക്രിസ്മസ് ഗാനം

മനാമ: കാ​​തു​​ക​​ളി​​ലേ​​ക്ക് തൂ​​മ​​ഞ്ഞു ത​ഴു​കും​പോ​​ലെ ഒ​​ഴു​​കി​​യി​​റ​​ങ്ങു​​ന്ന ഒ​​രു ക്രി​​സ്മ​​സ് ഗാ​​നം. എ​​ല്ലാം മ​​റ​​ന്ന് ഒ​​രു ക്രി​​സ്മ​​സ് രാ​​വി​​ലേ​​ക്ക് ഇ​​റ​​ങ്ങി​​നി​​ന്ന് കാ​​ര​​ൾ ഈ​​ണ​​ത്തി​​ലേ​​ക്കു മ​​ന​​സു​​ചേ​​ർ​​ത്ത അ​​നു​​ഭ​​വം. ബ​​ഹ്റി​​ൻ അ​​വാ​​ലി ക​​ത്തീ​​ഡ്ര​​ലി​​ലെ മ​ല​യാ​ളി ക്വ​​യ​​ർ ടീം ​​ആ​​ണ് മ​​നം​​ക​​വ​​രു​​ന്ന ഈ​​ണ​​വു​​മാ​​യി ഈ ​​ക്രി​​സ്മ​​സ് ഗാ​​നം "തൂ​​മ​​ഞ്ഞു പെ​​യ്യു​​ന്ന സ്വ​​ർ​​ഗീ​​യ രാ​​ത്രി' ഒ​​രു​​ക്കി​​യി​​രി​​ക്കു​​ന്ന​​ത്.

മ്യൂ​​സി​​ക് ഡ്രീ​​മേ​​ഴ്സ് എ​​ന്ന ബാ​​ന​​റി​​ലാ​​ണ് ഗാ​​നം അ​​വ​​ത​​രി​​പ്പി​​ച്ചി​​രി​​ക്കു​​ന്ന​​ത്. മ​നോ​ഹ​ര​മാ​യ ദൃ​ശ്യാ​വി​ഷ്കാ​രം യു ​ട്യൂ​ബി​ൽ റി​ലീ​സ് ചെ​യ്തി​രി​ക്കു​ന്ന ഈ ​ഗാ​ന​ത്തി​നു കൂ​ടു​ത​ൽ ചാ​രു​ത​യേ​കു​ന്നു. റെ​​ജോ​​യ് വ​​ർ​​ഗീ​​സ് എ​​ഴു​​തി​​യ ഗാ​​ന​​ത്തി​​ന് അ​​ജീ​​ഷ് ബോ​​സ് സം​​ഗീ​​തം പ​​ക​​ർ​​ന്നു.​

ആ​ലാ​പ​നം അ​വാ​ലി ക​ത്തീ​ഡ്ര​ൽ ക്വ​യ​ർ ടീം. ​ഈ ക്വ​യ​ർ ടീം ​നേ​ര​ത്തെ​യും ഗാ​ന​ങ്ങ​ൾ പു​റ​ത്തി​റ​ക്കി​യി​ട്ടു​ണ്ട്. ര​ണ്ടു ഗാ​ന​ങ്ങ​ൾ​കൂ​ടി അ​ണി​യ​റ​യി​ൽ ഒ​രു​ങ്ങു​ന്നു​ണ്ട്. സീ​നി​യ​ർ ടീ​മി​ൽ 20 പേ​രും ജൂ​ണി​യ​ർ ടീ​മി​ൽ 15 പേ​രും അ​ട​ങ്ങു​ന്ന​താ​ണ് ഇ​വ​രു​ടെ ക്വ​യ​ർ ടീം.

ഓഡിയോഗ്രഫി: ആന്‍റണി സണ്ണി, വിഡിയോഗ്രഫി: ജിനേഷ് ഫ്രാൻസിസ്, റിജോയ് വർഗീസ്, ആലാപനം: അജീഷ് ബോസ്, റെജോയ് വർഗീസ്, നെൽസൺ ജോസഫ്, ഫ്ലെമിംഗ് ഫ്രാൻസിസ്, മരീന മാത്യു, മരിയ സാജു, നീനു സെബിൻ, അജിമോൾ സോവിൻ, ലെയ്സി ജോർജ്, ജ്യോത്സന ബോസ്റ്റോ, നിഷ പ്രീജി. കീബോർഡ്: ജിനേഷ് ഫ്രാൻസിസ്, കരുൺ ഷെറിൻ. റിഥം കമ്പോസർ: രാജു പോൾ. സഹകരണം: ജോജി തോമസ് (കാൻബറ).

ഗാനം കേൾക്കാം

NRI

ക​രോ​ൾ ഗാ​നം "അ​ത്യു​ന്ന​താ' ശ്രദ്ധ നേടുന്നു

ചെം​സ്ഫോ​ർ​ഡ്: ലോ​ക​മെ​മ്പാ​ടു​മു​ള്ള മ​ല​യാ​ളി​ക​ൾ​ക്കി​ട​യി​ൽ ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ന​വീ​ന​മാ​യ ഒ​രു ഉ​ണ​ർ​വ് ന​ൽ​കി "അ​ത്യു​ന്ന​താ!' എ​ന്ന ക​രോ​ൾ ഗാ​നം വ​ൻ ശ്ര​ദ്ധ നേ​ടു​ക​യാ​ണ്. യു​കെ‌​യി​ലെ ചെം​സ്ഫോ​ർ​ഡ് മ​ല​യാ​ളി കൂ​ട്ടാ​യ്മ​യാ​ണ് ഈ ​ശ്ര​ദ്ധേ​യ​മാ​യ സം​ഗീ​ത​ശി​ല്പ​ത്തി​ന് പി​ന്നി​ൽ.

പ​ര​മ്പ​രാ​ഗ​ത ക​രോ​ൾ രീ​തി​ക​ളെ പ​രി​ഷ്ക​രി​ച്ചു​കൊ​ണ്ട് ആ​ധു​നി​ക സം​ഗീ​ത​ത്തി​ന്‍റെ സാ​ധ്യ​ത​ക​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി രൂ​പ​ക​ൽ​പ്പ​ന ചെ​യ്ത ഈ ​ഗാ​നം, ഈ ​വ​ർ​ഷ​ത്തെ ആ​ധു​നി​ക ക്രി​സ്മ​സ് ആ​ന്തം എ​ന്ന നി​ല​യി​ൽ വേ​റി​ട്ടു നി​ൽ​ക്കു​ന്നു.

ഗാ​യ​ക​ൻ കെ.​ജി. മ​ർ​ക്കോ​സി​ന്‍റെ മ​നോ​ഹ​ര​മാ​യ ശ​ബ്‌​ദ​മാ​ണ് ഈ ​ഗാ​ന​ത്തി​ന്‍റെ ഏ​റ്റ​വും വ​ലി​യ ആ​ക​ർ​ഷ​ണം. നാ​ട​ൻ താ​ള​ങ്ങ​ളെ​യും വെ​സ്റ്റേ​ൺ സം​ഗീ​ത ശൈ​ലി​യെ​യും മ​നോ​ഹ​ര​മാ​യി സ​മ​ന്വ​യി​പ്പി​ച്ച പ​ശ്ചാ​ത്ത​ല സം​ഗീ​തം, കേ​ൾ​വി​ക്കാ​രെ ഉ​ത്സാ​ഹ​ഭ​രി​ത​രാ​ക്കും.

ഗാ​ന​ത്തി​ന്‍റെ ര​ച​ന​യും സം​ഗീ​ത​വും നി​ർ​വ​ഹി​ച്ച​ത് പ്രി​ൻ​സ് മാ​ത്യു​വാ​ണ്. സൗ​ത്ത് ഇ​ന്ത്യ​ൻ സി​നി​മ & ടെ​ലി​വി​ഷ​ൻ അ​ക്കാ​ദ​മി​യു​ടെ ബെ​സ്റ്റ് ഡ​യ​റ​ക്ട​ർ അ​വാ​ർ​ഡ് നേ​ടി​യ മ​ധു ബാ​ല​കൃ​ഷ്ണ​ൻ ആ​ല​പി​ച്ച "നീ ​എ​ന്ന പൊ​രു​ൾ' എ​ന്ന ഗാ​ന​ത്തി​ന്‍റെ സൃ​ഷ്‌​ടാ​വാ​ണ് അ​ദ്ദേ​ഹം.

പി​റ​വ​ത്തു​നി​ന്നു​ള്ള ലി​ജോ മാ​ലി​യേ​ക്ക​ലും അ​നു പൊ​ന്ന​ത്തും ചേ​ർ​ന്നൊ​രു​ക്കി​യ ഓ​ർ​ക്ക​സ്‌​ട്രേ​ഷ​ൻ, ഗാ​ന​ത്തി​ന് ഉ​യ​ർ​ന്ന സം​ഗീ​ത​നി​ല​വാ​രം ഉ​റ​പ്പാ​ക്കു​ന്നു. ക്രി​സ്മ​സ് ആ​ഘോ​ഷ​ത്തി​ന്‍റെ ആ​ഴ​ത്തി​ലു​ള്ള ചൈ​ത​ന്യം ഒ​ട്ടും ചോ​രാ​തെ​യാ​ണ് ഗാ​ന​ത്തി​ന്‍റെ ദൃ​ശ്യാ​വി​ഷ്കാ​രം.

ചെം​സ്ഫോ​ർ​ഡി​ലെ മ​ല​യാ​ളി കു​ടും​ബാം​ഗ​ങ്ങ​ളാ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ചി​രി​ക്കു​ന്ന​ത്. ര​ണ്ടു വ​യ​സി​ൽ താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ എ​ല്ലാ പ്രാ​യ​ത്തി​ലു​മു​ള്ള​വ​രു​ടെ ത​ന്മ​യ​ത്വ​മാ​യ പ്ര​ക​ട​നം ഈ ​ദൃ​ശ്യ​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ ജീ​വ​ൻ ന​ൽ​കു​ന്നു. ഗാ​ന​ത്തി​ന്‍റെ കോ​റ​സ് ആ​ലാ​പ​ന​വും ചെം​സ്ഫോ​ർ​ഡി​ലെ ഗാ​യ​ക​രാ​ണ് നി​ർ​വ​ഹി​ച്ച​ത്.

ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ​തും എ​ഡി​റ്റ് ചെ​യ്ത​തും ബീ​യോ​ണ്ട് ദ ​ബോ​ഡേ​ഴ്സ് (ജ​സ്റ്റി​ൻ) ആ​ണ്. അ​ദ്ദേ​ഹ​ത്തി​ന്‍റെ ഉ​യ​ർ​ന്ന സാ​ങ്കേ​തി​ക മി​ക​വ് ഗാ​ന​ത്തി​ന്‍റെ ദൃ​ശ്യാ​നു​ഭൂ​തി​യെ മ​റ്റൊ​രു ത​ല​ത്തി​ലേ​ക്ക് ഉ​യ​ർ​ത്തു​ന്നു.

ക്രി​സ്മ​സ് - ​പു​തു​വ​ത്സ​ര പ​രി​പാ​ടി​ക​ൾ​ക്ക് അ​നു​യോ​ജ്യ​മാ​യ രീ​തി​യി​ൽ ഗാ​ന​ത്തി​ന്‍റെ ക​രോ​ക്കെ പ​തി​പ്പും ഇ​പ്പോ​ൾ ല​ഭ്യ​മാ​ണ്. വ​ലി​യ സ്റ്റേ​ജ് പ​രി​പാ​ടി​ക​ളി​ലും ചെ​റി​യ കൂ​ട്ടാ​യ്മ​ക​ളി​ലും ഈ ​ഗാ​നം ആ​വേ​ശം നി​റ​യ്ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ക്കു​ന്നു.

​ഗാ​നം ഇ​പ്പോ​ൾ യൂ​ട്യൂ​ബി​ൽ ല​ഭ്യ​മാ​ണ്:

NRI

പു​തി​യ ക്രി​സ്മ​സ് ക​രോ​ൾ ഗാ​നം "ഉ​ണ്ണി​യേ​ശു​വേ' ശ​നി​യാ​ഴ്ച പു​റ​ത്തി​റ​ങ്ങും

ഷി​ക്കാ​ഗോ: വോ​യി​സ് ഓ​ഫ് ആ​ഡം​സി​ന്‍റെ ബാ​ന​റി​ൽ കെ​വി ടി​വി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ഷി​ക്കാ​ഗോ​യി​ൽ നി​ന്ന് ക്രി​സ്മ​സ് കാ​ര​ൾ ഗാ​നം ശ​നി​യാ​ഴ്ച പു​റ​ത്ത​റി​ക്കു​ന്നു. ജേ​ക്ക​ബ് മീ​ഡി​യ ഓ​ഫ് ഷി​ക്കാ​ഗോ​യാ​ണ് "ഉ​ണ്ണി​യേ​ശു​വേ' എ​ന്ന ക്രി​സ്മ​സ് കാ​ര​ൾ ഗാ​നം നി​ർ​മി​ക്കു​ന്ന​ത്.

അ​നി​ൽ മ​റ്റ​ത്തി​ക്കു​ന്നേ​ൽ ര​ച​ന​യും സം​ഗീ​ത സം​വി​ധാ​ന​വും ചെ​യ്യു​ന്ന ഈ ​കാ​ര​ൾ ഗാ​നം ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത് ഷി​ക്കാ​ഗോ​യി​ൽ നി​ന്ന് ത​ന്നെ​യു​ള്ള ഗാ​യ​കാ​രാ​ണ്.

സിം​ഫ​ണി മ്യൂ​സി​ക്ക് ഷി​ക്കാ​ഗോ​യു​ടെ ബാ​ന​റി​ൽ സ​ജി മാ​ലി​ത്തു​രു​ത്തേ​ൽ, ജോ​ബി പ​ണ​യ​പ്പ​റ​മ്പി​ൽ, മ​നീ​ഷ് കൈ​മൂ​ല​യി​ൽ, ജീ​വ​ൻ തോ​ട്ടി​ക്കാ​ട്ട്, ലി​ഡി​യ സൈ​മ​ൺ, അ​മ്മു തൊ​ട്ടി​ച്ചി​റ, ടെ​സ്സി തോ​ട്ടി​ക്കാ​ട്ട്, എ​ലി​സ​ബ​ത്ത് തോ​ട്ടി​ക്കാ​ട്ട് എ​ന്നി​വ​രാ​ണ് ഗാ​നം ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത്.

ഷി​ക്കാ​ഗോ ബെ​ൻ സ്റ്റു​ഡി​യോ​യി​ൽ ബെ​ന്നി തോ​മ​സ് റി​ക്കാ​ർ​ഡിം​ഗ് നി​ർ​വ​ഹി​ച്ച് പ്ര​ദീ​പ് ടോം ​ഓ​ർ​ക്ക​സ്ട്ര​ഷ​ൻ ചെ​യ്തി​രി​ക്കു​ന്ന ഈ ​ഗാ​ന​ത്തി​ന്‍റെ ദൃ​ശ്യാ​വി​ഷ്‌​കാ​രം പ​ക​ർ​ത്തി​യി​രി​ക്കു​ന്ന​ത് സ​ജി പ​ണ​യ​പ​റ​മ്പി​ലാ​ണ്.

വോ​യ്‌​സ് ഓ​ഫ് ആ​ഡം കോ​ഓ​ർ​ഡി​നേ​റ്റ​ർ അ​ജി​ത് ബേ​ബി ക്ര​മീ​ക​ര​ണ​ങ്ങ​ൾ നേ​തൃ​ത്വം ന​ൽ​കി. ശ​നി​യാ​ഴ്ച രാ​വി​ലെ പ​ത്തി​ന് വോ​യി​സ് ഓ​ഫ് ആ​ഡം യൂ​ട്യൂ​ബ് ചാ​ന​ലി​ൽ ഈ ​ഗാ​നം റി​ലീ​സ് ചെ​യ്യും.

 

Latest News

Up